Society Today
Breaking News

കൊച്ചി: എണ്ണക്കമ്പനികള്‍ക്ക് അമിത ലാഭം നേടാന്‍ പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടിയ  നടപടിക്കെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമതി.പാചകവാതകത്തിന്റെ വര്‍ധിപ്പിച്ച വില പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ കടവന്ത്ര ഹിന്ദുസ്ഥാന്‍ പെട്രോളിയം(എച്ച്.പി.സി.എല്‍) ഫില്ലിംഗ് സ്‌റ്റേഷനിലേക്ക് എല്‍.പി.ജി സിലിണ്ടറുമായി ശവമഞ്ച യാത്ര നടത്തി.എറണാകുളം സൗത്ത് പാലത്തിനു സമീപത്തു നിന്നും  ആരംഭിച്ച പ്രതിഷേധ സമര യാത്ര ഫില്ലിംഗ് സ്‌റ്റേഷന്‍ കവാടത്തിനു മുന്നില്‍ പോലിസ് തടഞ്ഞു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു പ്രതിഷേധിച്ചു.യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിയും എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റുമായ പ്രദീപ് ജോസിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സമരം യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റും  എറണാകുളം ജില്ലാ പ്രസിഡന്റുമായ കെ.എസ് നിഷാദ് ഉദ്ഘാടനം ചെയ്തു. വ്യാപാര സമുഹത്തെ അടിക്കടി ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും പാചവാതകത്തിന് കുത്തനെ വര്‍ധിപ്പിച്ച വില പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.യൂത്ത് വിംഗ് ജില്ലാ  ജനറല്‍ സെക്രട്ടറി ശ്രീനാഥ് മംഗലത്ത്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം നിയോജകണ്ഡലം ജനറല്‍ സെക്രട്ടറി എഡ്വേര്‍ഡ് ഫോസ്റ്റസ്,യൂത്ത് വിംഗ് ജില്ലാ ട്രഷറര്‍ എസ്.കമറുദീന്‍, വി ജംഷീര്‍,ടിജോ തോമസ്,ടെന്‍സന്‍ ജോര്‍ജ്ജ്,കെ സി സുനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.കെ.സി അനസ്,മാര്‍ട്ടിന്‍ ദേവന്‍കുളങ്ങര,സജീഷ് സ്റ്റാന്‍ലി, പി.പി ഫൈസല്‍,അഫീര്‍ അഫ്‌സല്‍, ദീപു പീറ്റര്‍,പി.എ ഷാനവാസ്,വി.യു അഭിലാഷ്,രഹനാസ് മുഹമ്മദ്,വി.എ അന്‍സാരി,വി.കെ ജലീല്‍,കെ.എം വിനു,പ്രേം തേവര,അനില്‍കുമാര്‍, വി.സയ്യിദ്  തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.

Top